
ആലപ്പുഴ : സി പി എം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിലേക്കുള്ള ദീപശിഖാ പ്രയാണത്തിന് പ്രൗഡോജ്വല തുടക്കം
വയലാർ രക്തസാക്ഷികളുടെ ഓർമ്മകൾ ഇരമ്പുന്ന വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സി പി ഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ ദീപശിഖ ജാഥാ ക്യാപ്റ്റൻ എൻ അരുണിന് കൈമാറി ഉദ്ഘാടനം ചെയ്തു. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു.
സ്വാഗത സംഘം ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ് , എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി
ടി ടി ജിസ് മോൻ, ജാഥാ ക്യാപ്റ്റൻ വിനിത വിൻസെൻ്റ് , ജാഥാം ങ്ങളായ വി ദർശിത്, ഡയറകക്ടർ ബിബിൻ എബ്രഹാം , കെ. ഷാജഹാൻ, സിപിഐ ചേർത്തല മണ്ഡലം സെക്രട്ടറി എം സി സിദ്ധാർത്ഥൻ തുടങ്ങിയവർ പങ്കെടുത്തു.
പുന്നപ്ര-വയലാർ രക്തസാക്ഷികൾക്കും മാരാരിക്കുളത്തും മേനാശ്ശേരിയിലും ഓർമ്മപ്പൂക്കളായവർക്കും സ്മൃതി പഥത്തിൽ പ്രണാമമർപ്പിച്ചു കൊണ്ടാണ് ആവേശത്തിനൊപ്പം പറന്ന ചെമ്പതാകകളെ സാക്ഷിയാക്കി കെടാവിളക്കിലേക്ക് ദീപം പകർന്നത്. ദീപശിഖയെ എതിരേൽക്കാൻ വയലാർ ഗ്രാമത്തിലെ നാട്ടിടവഴികൾ രക്തഹാരങ്ങളുമായി കാത്തുനിന്നു.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ദീപശിഖാ പ്രയാണം സമ്മേളനനഗറിലേക്ക്
പുറപ്പെട്ടു .
ചേർത്തല വടക്കെ അങ്ങാടി കവല,കെ എസ് ആർ ടി സി സ്റ്റാൻ്റ്, പതിനൊന്നാം മൈൽ, എസ് എൻ കോളജ്, മാരാരിക്കുളം പാലം, കലവൂർ, പാതിരാപ്പള്ളി, കൊമ്മാടി, ശഖക്കോട്ട പാലം, കളക്ട്രേറ്റ് ജംഗ്ഷൻ, പുലയൻ വഴി, എന്നിവിടങ്ങളിൽ കാത്ത് നിന്ന ജനാവലി പൂക്കൾ വിതറി അഭിവാദ്യങ്ങൾ അർപ്പിച്ച് ജാഥയെ വരവേറ്റു.
വലിയ ചുട്ടുകാട് രക്തസാക്ഷി മണ്ഡപത്തിലെത്തിച്ച ദീപശിഖ 10- ന് രാവിലെ പ്രതിനിധി സമ്മേളനം നടക്കുന്ന കാനം രാജേന്ദ്രൻ നഗറിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങും.











